കിംസ് ആശുപത്രിയില്‍  12 പേരും മെഡിക്കല്‍ കോളേജില്‍ 40 പേരും ചികിത്സയിലുണ്ട്

കോ വിഡ് 19 സ്ഥിതി വിവരം ഇന്ന് (07.04.2020)

*ഇന്ന് ജില്ലയില്‍ പുതുതായി  172 പേര്‍  രോഗനിരീക്ഷണത്തിലായി. ഇന്ന്
4167 പേര്‍ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍  7865  പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗ ലക്ഷണങ്ങളുമായി 19 പേരെ പ്രവേശിപ്പിച്ചു  28 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 40 പേരും ജനറല്‍ ആശുപത്രിയില്‍ 14 പേരും പേരൂര്‍ക്കട  മാതൃകാ ആശുപത്രിയില്‍ 5 പേരും നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍   4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 7 പേരും എസ്.എ.റ്റി ആശുപത്രിയില്‍ 6 പേരും കിംസ് ആശുപത്രിയില്‍  12 പേരും ചേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 7 പേരും പി.ആര്‍ എസ് ആശുപത്രിയില്‍ ഒരാളും ഉള്‍പ്പെടെ 96 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്

* ഇതുവരെ പോസിറ്റീവായവരില്‍ 4 തിരുവനന്തപുരം സ്വദേശികളും ഒരു കൊല്ലം സ്വദേശിയും മെഡിക്കല്‍ കോളേജിലും രണ്ട് കുട്ടികള്‍ എസ് എ റ്റി ആശുപത്രിയിലും ചികിത്സയില്‍ തുടരുന്നു

* ഇന്ന്  48 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച 168 പരിശോധനാഫലവും നെഗറ്റീവാണ്. ഇനി 277 പരിശോധനാ ഫലം ലഭിക്കാനുണ്ട്.

* കരുതല്‍ നിരീക്ഷണത്തിനായി യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ 78 പേരെയും വിമന്‍സ് ഹോസ്റ്റലില്‍ 48 പേരെയും ഐ എം ജി ഹോസ്റ്റലില്‍ 51
പേരെയും വേളി സമേതി ഹോസ്റ്റലില്‍ 19 പേരെയും  മാര്‍ ഇവാനിയോസ് ഹോസ്റ്റലില്‍ 173 പേരെയും വിഴിഞ്ഞം സെന്റ് മേരീസ് സ്‌കൂളില്‍ 103 പേരെയും പൊഴിയൂര്‍ എല്‍.പി.സ്‌കൂളില്‍ 36 പേരെയും  പൊഴിയൂര്‍  സെന്റ് മാതാ സ്‌കൂളില്‍ 6 പേരെയും കരുതല്‍ നിരീക്ഷണത്തില്‍ താമസിപ്പിച്ചിട്ടുണ്ട്. കരുതല്‍ കേന്ദ്രങ്ങളില്‍ ആകെ 514 പേര്‍ നിരീക്ഷണത്തിലുണ്ട്

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പില്‍, മടത്തറഎന്നിവിടങ്ങളിലായി  3524 വാഹനങ്ങളിലെ  5383 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.
*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 214 കാളുകളും ദിശ കാള്‍ സെന്ററില്‍ 183 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 12 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1062 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  14063 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

* ഫിസിഷ്യന്‍, പള്‍മൊണോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നിവര്‍ക്ക് ഇന്റന്‍സീവ്  കെയര്‍ മാനേജ്‌മെന്റ് പരിശീലനം ജനറല്‍ ആശുപത്രിയില്‍  നല്‍കി . മെസിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ മാനേജ്‌മെന്റ്, ഐ.സി.യു മാനേജ്‌മെന്റ് എന്നിവയില്‍ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും പരിശീലനം നല്‍കി.

*ഫീല്‍ഡ് തല സര്‍വൈലന്‍സിന്റെ ഭാഗമായി ഇന്ന് 7146 പേരെ വീടുകളില്‍ എത്തി ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -8475

2.വീടുകളില്‍ നിരീക്ഷണ ത്തില്‍ ഉള്ളവരുടെ എണ്ണം -7865

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -96

4. കോവി ഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം – 514

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം – 172

വിദേശത്ത് നിന്നെത്തിയവരും അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവരും നിര്‍ബന്ധമായും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ക്ക് പനി,ചുമ,തുമ്മല്‍,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന്  കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ  ടോള്‍ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.

കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ മാനസിക പ്രയാസങ്ങള്‍ നേരിട്ടാല്‍ 9846854844
എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗണ്‍സലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാന്‍ സഹായിക്കും
രോഗലക്ഷണങ്ങളുള്ളവര്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍, മറ്റ് അസുഖങ്ങളുളളവര്‍ എന്നിവരുമായി ഇടപഴകരുത്.

വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പര്‍ക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളില്‍ എത്തിയാല്‍ 9188610100 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം

മദ്യപാന ആസക്തിയുള്ളവര്‍  വിടുതല്‍ ലക്ഷണങ്ങള്‍ കാണിച്ചാല്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *