ലോക് ഡൗണ്‍ ലംഘനം; കളക്ടര്‍ പരിശോധന നടത്തി

തിരുവനന്തപുരം: ലോക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നതുള്‍പ്പെടെയുള്ളവ നേരിട്ട് പരിശോധിക്കുന്നതിനായി ജില്ലാ കളക്ടര്‍ കെ.ഗോപാല കൃഷ്ണന്‍ പരിശോധന നടത്തി. പൂജപ്പുര ജംഗ്ഷന്‍, തിരുമല എന്നിവിടങ്ങളിലായിരുന്നു പരിശോധന. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും സാമൂഹ്യ അകലം പാലിക്കാത്തവരെ താക്കീത് ചെയ്തു. കച്ചവട സ്ഥലങ്ങളില്‍ തിരക്കുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *