കാസര്‍കോട് മെഡിക്കല്‍ കോളജിലേയ്ക്ക് കൊറോണ ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങി

കാസര്‍കോട്: യുദ്ധകാല അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അതിനൂതന കോവിഡ് ആശുപത്രിയാക്കി മാറ്റിയ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങി. നിലവില്‍ ഇരുനൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ച ഒമ്ബതു പേരില്‍ നിന്നും ആറുപേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാജ്യത്താകെ നിലവില്‍ വന്ന ലോക്ഡൗണ്‍ കാരണം വിവിധയിടങ്ങളിലായി തടസപ്പെട്ട് കിടക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *