എംപിമാരുടെ ഫണ്ട്‌ നിര്‍ത്തലാക്കിയത്‌ ഫെഡറല്‍ തത്വങ്ങള്‍ക്ക്‌ എതിരായ തീരുമാനം: മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും എംപിമാരുടെയും ശമ്ബളം 30 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍ എംപിമാരുടെ വികസനഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയത് ശരിയായ നടപടിയല്ല. ഇത് പ്രാദേശിക വികസനത്തെ പ്രതികൂലമായി ബാധിക്കും, കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തിന് ഈ ഫണ്ട് ഉള്‍പ്പെടുത്തരുത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത തീരുമാനമാണ്. എംപിമാരുടെ ഫണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണം. കേന്ദ്രം തീരുമാനം പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *