മെഡി. കോളേജിൽ 41പേരും കിംസ് ആശുപത്രിയിൽ  10 പേരും ചികിത്സയില്‍

വാര്‍ത്താക്കുറിപ്പ്

തിരുവനന്തപുരം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്
Email: dioprdtvm@gmail.com
ഫോണ്‍: 0471 2731300

2020 ഏപ്രില്‍ 05

 
കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.04.2020)

*ഇന്ന് ജില്ലയിൽ പുതുതായി  361 പേർ  രോഗനിരീക്ഷണത്തിലായി.*ഇന്ന് 56 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ  16,999 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 18 പേരെ പ്രവേശിപ്പിച്ചു.  17 പേരെ ഡിസ്ചാർജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 41പേരും ജനറൽ ആശുപത്രിയിൽ 26 പേരും പേരൂർക്കട  മാതൃകാ ആശുപത്രിയിൽ 8 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ   3 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 2 പേരും എസ്.എ.റ്റി ആശുപത്രിയിൽ 4 പേരും കിംസ് ആശുപത്രിയിൽ  10 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും
പി.ആർ.എസ് ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ 102 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

* ഇന്ന്  212 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 2207 സാമ്പിളുകളിൽ 1783 പരിശോധനാഫലം ഇതു വരെ ലഭിച്ചു. ഇന്ന് ലഭിച്ച 71 പരിശോധനാഫലവും നെഗറ്റീവാണ്. ആർക്കും പോസിറ്റീവ് ഇല്ല.

* കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ 86 പേരെയും വിമൻസ് ഹോസ്റ്റലിൽ 46 പേരെയും ഐ എം ജി ഹോസ്റ്റലിൽ 44 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ്  ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 4 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 173 പേരെയും വിഴിഞ്ഞം സെൻറ് മേരീസ് സ്‌കൂളിൽ 103 പേരെയും പൊഴിയൂർ എൽ.പി.സ്‌കൂളിൽ 72 പേരെയും  പൊഴിയൂർ  സെന്റ് മാതാ സ്‌കൂളിൽ 73 പേരെയും നിംസ് ഹോസ്റ്റലിൽ 27 പേരെയും  കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 647 പേർ നിരീക്ഷണത്തിലുണ്ട്

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി  2786 വാഹനങ്ങളിലെ  4226 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.

*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 256 കാളുകളും ദിശ കാൾ സെന്ററിൽ 140 കാളുകളുമാണ് ഇന്ന്
എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 15 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 546 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  12540 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

*ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി ഇന്ന് 14961 പേരെ വീടുകളിൽ എത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -17,748

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -16,999

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -102

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം – 361

വിദേശത്ത് നിന്നെത്തിയവരും അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവരും നിർബന്ധമായും വീടുകളിൽ ക്വാറൻറൈനിൽ കഴിയണം. ഇവർക്ക് പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന്  കളക്ടറേറ്റ് കൺട്രോൾ റൂമിലെ  ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.

കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ നേരിട്ടാൽ 9846854844
എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗൺസലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും
രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങളുളളവർ എന്നിവരുമായി ഇടപഴകരുത്.

വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം. മദ്യപാന ആസക്തിയുള്ളവർ  വിടുതൽ ലക്ഷണങ്ങൾ കാണിച്ചാൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കേണ്ടതാണ്.

ജില്ലയിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് തിരിച്ചു

കാസർഗോഡ് കോവിഡ് ആശുപത്രി യാഥാർഥ്യമാക്കുന്നതിന്റെ ആദ്യപടി എന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 അംഗ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് യാത്ര തിരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ച കാസർഗോഡിലെ ചികിത്സ മെച്ചപ്പെടുത്തുന്നതിനും ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ദൗർലഭ്യം പരിഹരിക്കുന്നതിനും ഈ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ സേവനം സഹായകമാവും.13 ഡോക്ടർമാരും,10 നഴ്‌സുമാരും,4 നഴ്‌സിംഗ് അസിസ്റ്റന്റുമാരും അടങ്ങുന്നതാണ് സംഘം.അനസ്‌തേഷ്യ, ന്യൂറോളജി, മെഡിസിൻ, നെഫ്രോളജി, പൾമണറി മെഡിസിൻ, പീഡിയാട്രിക്‌സ് വിഭാഗങ്ങളിലെ പരിചയസമ്പന്നരായ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.

വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിന്റെ ഫലമാണ് ഈ യാത്ര. ഗതാഗത സൗകര്യം കെ.എസ്.ആർ.ടി.സിയാണ്ഒരുക്കിയിരിക്കുന്നത്. കാസർഗോഡ് ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ്, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരുടെ കൃത്യമായ മാർഗനിർദേശത്തിലൂടെ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കും.കാസർഗോഡ് മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ 200 കിടക്കകളുള്ള ഐസൊലേഷൻ വാർഡും ഇരുപതോളവും തീവ്ര പരിചരണ വിഭാഗങ്ങളുമാണുള്ളത്.ഇവിടെ ഈ മെഡിക്കൽ സംഘം അഞ്ചു ടീമുകളായി പ്രവർത്തിക്കും.നിലവിൽ രണ്ടാഴ്ചത്തെ സേവനത്തിനായാണ് സംഘം  പോയിരിക്കുന്നത്.രണ്ടാഴ്ചയ്ക്കു ശേഷം അവശ്യഘട്ടമുണ്ടായാൽ പ്രവർത്തിക്കാൻ ബാക്കപ്പ് ടീം തയാറായിട്ടുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർ.എം.ഒ.ഡോ.മോഹൻ റോയ് അറിയിച്ചു.

ജില്ലകളിൽ കൗൺസലർമാരെ ഫോണിലൂടെ വിളിക്കാൻ സൗകര്യമൊരുക്കി വനിതാ കമ്മീഷൻ

കോവിഡ് പ്രതിരോധ കാലയളവിൽ സംസ്ഥാന വനിതാ കമ്മീഷൻ ഓഫീസ് പൂർണ തോതിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമായതിനാൽ പ്രശ്‌നങ്ങൾ നേരിടുന്ന വനിതകൾക്ക് കൗൺസലർമാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി അധ്യക്ഷ എം. സി. ജോസഫൈൻ അറിയിച്ചു. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെ ടെലിഫോണിലൂടെ അതത് ജില്ലകളിലെ കൗൺസലർമാരെ വിളിക്കാം. നിയമനടപടികൾ ആവശ്യമായ കേസുകളിൽ കമ്മീഷൻ അംഗങ്ങൾ നേരിട്ട് ഇടപെടും.
എറണാകുളം-9495081142, 9746119911, തൃശ്ശൂർ- 9526114878, 9539401554, പാലക്കാട്- 7907971699, ഇടുക്കി- 9645733967, 7025148689, തിരുവനന്തപുരം- 9495124586, 9447865209, കൊല്ലം- 9995718666, 9495162057, ആലപ്പുഴ- 9446455657, കോഴിക്കോട്- 9947394710, വയനാട്- 9745643015, 9496436359.

Leave a Reply

Your email address will not be published. Required fields are marked *