കാസര്‍ഗോഡ് ജില്ലയിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 25 അംഗ സംഘം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗ ബാധിതരുള്ള കാസര്‍ഗോഡ് ജില്ലയിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 25 അംഗ സംഘം ഞായറാഴ്ച യാത്ര തിരിക്കും. കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ കോ​വി​ഡ് സെ​ന്‍റ​റാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണിത്‌. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ടീ​ച്ച​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആണ് യാ​ത്ര .

ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നേഴ്‌സുമാരും അഞ്ച് നേഴ്‌സിംഗ് അസിസ്റ്റന്റുമാരുമാണ് ചികിത്സാ സംഘത്തിലുള്ളത്. ആകെ 10,555 ആളുകളാണ് കാസര്‍ഗോഡ് നീരിക്ഷണത്തില്‍ തുടരുന്നത്. ഇതില്‍ 10,360 പേര്‍ വീടുകളിലാണ് നീരക്ഷണത്തില്‍ തുടരുന്നത്. ഇന്നലെ 35 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 195 ആയി.

Leave a Reply

Your email address will not be published. Required fields are marked *