ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ.പി ഉസ്മാന്‍ ആശുപത്രി വിട്ടു

തൊടുപുഴ: കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍​ഗ്രസ് നേതാവ് എപി ഉസ്മാന്‍ ആശുപത്രി വിട്ടു. തുടര്‍ച്ചയായി നടത്തിയ കൊവിഡ‍് ടെസ്റ്റുകളെല്ലാം നെ​ഗറ്റീവായതോടെയാണ് ഉസ്മാനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാ‍ര്‍ജ് ചെയ്തത്.

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ ഒടുവിലത്തെ പരിശോധനയിലും കൊവിഡ് ടെസ്റ്റ് ഫലം നെ​ഗറ്റീവായതോടെ ഉസ്മാനേയും ഉസ്മാനില്‍ നിന്നും രോ​ഗം പക‍ര്‍ന്ന ചെറുതോണി സ്വദേശിയേയും വീട്ടിലേക്ക് വിടുകയായിരുന്നു. ഇരുവരും ഇനി 28 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയും. അതേസമയം തന്റെ ജാ​ഗ്രതക്കുറവ് പോലും നാട്ടില്‍ രോ​ഗം പടര്‍ന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്ന് ഉസ്മാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *