തീരദേശത്ത് അടിയന്തര ഇടപെടല്‍ വേണം: റ്റി.ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം; മത്സ്യത്തൊഴിലാളികൾ ഭക്ഷണസാധനങ്ങൾ ശേഖരിച്ചു വയ്ക്കാത്തതിനാലും, മത്സ്യബന്ധനത്തിന് കടലില്‍ പോകാത്തതിനാലും അവർ ദാരിദ്ര്യത്തിന്‍റെ വക്കിലെത്തി നിൽക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് റ്റി. ശരത്ചന്ദ്ര പ്രസാദ്.
സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ തീരദേശങ്ങളിൽ അടിയന്തരമായി എത്തിച്ചില്ലെങ്കിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്കരമാകും. സർക്കാർ അതിഥി തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ പോലും മത്സ്യത്തൊഴിലാളികൾക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഗൾഫിൽ നിന്ന് മടങ്ങി വന്നവരും, മറ്റുജില്ലകളിൽ മത്സ്യബന്ധനത്തിനായി പോയി മടങ്ങി വന്നവരും ഇപ്പോള്‍ ക്വാറന്‍റൈനിലാണ്. അവര്‍ക്ക് നല്കുന്ന ഭക്ഷണം തീര്‍ത്തും അപര്യാപ്തമാണ്. ഒരാള്‍ക്ക് ഒരുദിവസം, നാലുനേരത്തെ ഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കുന്നത് വെറും 65 രൂപയെന്നാണ് സംഘാടകര്‍ പറയുന്നത്. ഈ ആരോപണം കടലോര ഗ്രാമങ്ങളില്‍ വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് അതില്‍ മാറ്റം വരുത്തി പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് ശരത്ചന്ദ്ര പ്രസാദ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *