അതിര്‍ത്തിയില്‍ പരിശോധന നടത്തി

തിരുവനന്തപുരം – കന്യാകുമാരി അതിര്‍ത്തിയിലെ ചരക്കുനീക്കം വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പരിശോധന നടത്തി. കളിയിക്കാവിളയിലെ ചെക്കുപോസ്റ്റിലെത്തിയ കളക്ടര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ ചരക്കുനീക്കം തടസപ്പെടാതിരിക്കാന്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. കന്യാകുമാരി കളക്ടറുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ചരക്ക് വണ്ടികള്‍ ഇരു വശത്തേക്കും കടത്തിവിടാന്‍ തീരുമാനിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ജനസഞ്ചാരം തടയാനും ധാരണയായിരുന്നു. നിലവിലെ സാഹചര്യം തൃപ്തികരമാണെന്ന് കളക്ടര്‍ പറഞ്ഞു. റേഷന്‍ കടകളില്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും കളക്ടര്‍ പരിശോധന നടത്തി. സാധനം വാങ്ങാനെത്തുന്നവക്ക് ക്യൂ പാലിക്കുന്നതിന് നിര്‍ദ്ദിഷ്ട അകലത്തില്‍ വൃത്തം വരക്കണം, മാസ്‌ക്ക്, സാനറ്റൈസര്‍ എന്നിവ ഉപയോഗിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കളക്ടര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *