പോത്തന്‍കോട് ജാഗ്രതയോടെ നടപടികള്‍: ജില്ലാ കളക്ടര്‍

തിരുവനന്തപുരം; പോത്തന്‍കോട് സ്വദേശി കോവിഡ് 19 ബാധിച്ച് മരിച്ച സാഹചര്യത്തില്‍ പോത്തന്‍കോടും സമീപ പ്രദേശങ്ങളിലും കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു.  ഇതിനായി വിശദമായ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു തഹസീല്‍ദാറെ ചുമതലപ്പെടുത്തി. മേഖലയിലെ എല്ലാ ആളുകളും അവരവരുടെ വീടുകളില്‍ കഴിയണം. പൊതുസ്ഥലങ്ങള്‍ അണു മുക്തമാക്കുന്നതിന് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ നടപടി സ്വീകരിക്കും. കുടുംബശ്രീയുടെ സഹായത്തോടെ റേഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിന് 0471-2730421, 9188527551, 8281573442 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം . പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. കൂടുതല്‍ പേര്‍ക്ക്  രോഗ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംശയ നിവാരണത്തിന് 1077 എന്ന നമ്പരില്‍ വിളിക്കാം. സാമൂഹ്യ വ്യാപനം നടന്നോയെന്ന് അറിയുന്നതിനും അതിനുള്ള സാധ്യതകള്‍ തടയുന്നതിനും സ്വീകരിക്കുന്ന നടപടികളില്‍ എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *