ഹോമിയോ ഡോക്ടറെ ഫോണില്‍ വിളിക്കാം

തിരുവനന്തപുരം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ഹോമിയോപ്പതി ഡോക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ രോഗസംബന്ധമായ സംശയങ്ങള്‍ക്ക് മറുപടിയും ഉപദേശവും നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ (ഹോമിയോപ്പതി) അറിയിച്ചു. മരുന്നുകള്‍ അടുത്തുള്ള സര്‍ക്കാര്‍, എന്‍.എച്ച്.എം ആശുപത്രിയില്‍ എത്തിക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഹോമിയോ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും വിളിക്കാം. ലഹരി വസ്തുക്കള്‍ പെട്ടെന്ന് നിര്‍ത്തുന്നതുമൂലമുണ്ടാകുന്ന സംശയങ്ങള്‍ക്ക് 94463790589 എന്ന നമ്പരിലും മാനസിക സംഘര്‍ഷം, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് 9495271314 എന്ന നമ്പരിലും കുട്ടികളുടെ സ്വഭാവ വൈകാരിക പ്രശ്‌ന പരിഹാരത്തിന് 9446793903 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്. എല്ലാ ദിവസവും സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *