പുതിയ നികുതികളും നിരക്കുകളും ഇന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പുതിയ നികുതികളും നിരക്കുകളും 2020-21 സാമ്പത്തിക വർഷാരംഭമായ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ആദായ നികുതി അടയ്ക്കുന്നവർക്ക് ഇളവുകളുള്ള നിലവിലെ നിരക്ക് തുടരുകയോ പുതിയ നികുതി രീതി സ്വീകരിക്കുകയോ ചെയ്യാം. പ്രവാസികളുടെ ഇന്ത്യയിലെ വരുമാനം 15 ലക്ഷത്തിനു മുകളിൽ ആണെങ്കിൽ, ഇനി നികുതി അടയ്ക്കണം.

കെട്ടിടങ്ങളുടെ ആഡംബര നികുതി വർദ്ധിക്കും

 278.7 ചതുരശ്ര മീറ്രർ- 464.50 ചതുരശ്ര മീറ്രർ – 5000 രൂപ

 464.51 -696.75 -7500 രൂപ.

 696.76- 929 -10,000രൂപ.

 929ന് മുകളിൽ – 12500 രൂപ.

5 വർഷത്തേക്കുള്ള തുക മുൻകൂർ അടച്ചാൽ 20% ഇളവ്

 തദ്ദേശ സ്ഥാപനം കെട്ടിട നമ്പർ അനുവദിക്കുന്നതിന് മുന്നോടിയായി റവന്യൂ വകുപ്പിൽ ഒറ്രത്തവണ കെട്ടിട നികുതി അടയ്ക്കണം. അഞ്ചുവർഷത്തേക്കുള്ള തുക മുൻകൂറായി ഒന്നിച്ച് അടച്ചാൽ 20 ശതമാനം ഇളവ് കിട്ടും.

പുതിയ കെട്ടിട നികുതി നിരക്ക്: (ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ)

100 ചതുരശ്ര മീറ്ററിന് മുകളിൽ: ₹3500 -52000

 15-200 : ₹7000 -10500

 200-250 വരെ :₹14,000 -21,000

നികുതി മാറ്റങ്ങൾ

 രണ്ടുലക്ഷം വരെ വില വരുന്ന മോട്ടോർ സൈക്കിളുകൾക്ക് ഒരു ശതമാനവും 15 ലക്ഷം വരെ വില വരുന്ന മോട്ടോർ കാറുകൾ, പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയ്ക് രണ്ടു ശതമാനവും അധിക നികുതി.

 പുതിയ ഓട്ടോറിക്ഷകൾക്ക് രണ്ടു ശതമാനം അധിക നികുതി

 പൊലൂഷൻ ടെസ്റ്റിംഗ് സ്റ്റേഷനുകളുടെ ലൈസൻസ് ഫീയിൽ 25,000 രൂപയുടെ വർദ്ധന.

 പുതിയ പെട്രോൾ ഡീസൽ, ഡീസൽ ഓട്ടോറിക്ഷകൾ ആദ്യ അഞ്ചുവർഷത്തെ ഒറ്റത്തവണ നികുതിയായി 2500 രൂപ നൽകണം.

 പുതിയ ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് മോട്ടാർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി.

 ഡെമോ വാഹനങ്ങൾക്ക് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഉള്ളതിന്റെ പതിനഞ്ചിലൊന്ന് നികുതി.

 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് ത്രൈമാസ നികുതി വർദ്ധന 20 സീറ്റുവരെ സീറ്റൊന്നിന് 50 രൂപയും അതിന് മുകളിൽ 100 രൂപയും

പോക്കുവരവ് ഫീസ്

10 ആർ വരെ 100 രൂപ

11-20 ആർ- 200 രൂപ

21-50 ആർ – 300 രൂപ

51 – ഒരു ഹെക്ടർ- 500 രൂപ

1-2 ഹെക്ടർ- 700 രൂപ

2 ഹെക്ടറിന് മുകളിൽ – 1000 രൂപ

Leave a Reply

Your email address will not be published. Required fields are marked *