സാലറി ചാലഞ്ച് : സഹകരണം ഇല്ലെങ്കില്‍ തെലങ്കാന മോഡല്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​വി​​​​ഡ് ലോ​​​​ക്ക് ഡൗ​​​​ണി​​​​നെ തു​​​​ടര്‍ന്നുള്ള ഗു​​​​രു​​​​ത​​​​ര സാ​​​​മ്ബ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചാലഞ്ച് നിര്‍ബന്ധമായും നടപ്പാക്കാന്‍ തീരുമാനം. സം​​​​സ്ഥാ​​​​ന സ​​​​ര്‍​​​​ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​​​​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​​​​ക്കും ഇ​​​​പ്പോ​​​​ള്‍ ല​​​​ഭി​​​​ക്കു​​​​ന്ന മാ​​​​ര്‍​​​​ച്ചി​​​​ലെ ശ​​​​മ്ബ​​​​ളം മു​​​​ത​​​​ല്‍ സാ​​​​ല​​​​റി ച​​​​ല​​​​ഞ്ചി​​​​ന് ജീ​​​​വ​​​​ന​​​​ക്കാര്‍ സ്വ​​​​മേ​​​​ധ​​​​യാ മു​​​​ന്നോ​​​​ട്ടു വ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ര്‍​​​​ദേ​​​​ശം. ഈ ​​​​മാ​​​​സം എ​​​​ത്ര​​​​ത്തോ​​​​ളം പേ​​​​ര്‍ സാ​​​​ല​​​​റി ച​​​​ല​​​​ഞ്ചി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​യാ​​​​യെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തും. കു​​​​റ​​​​വാ​​​​ണെ​​​​ന്നു കണ്ടാല്‍ തെ​​​​ലു​​​​ങ്കാ​​​​ന മാ​​​​തൃ​​​​ക​​​​യി​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​മ്ബ​​​​ളം പി​​​​ടി​​​​ക്കും.

പാര്‍ട് ടൈം, കാഷ്വല്‍ ജീവനക്കാരെ ഒഴിവാക്കും. കോവിഡ് ധനസമാഹരണത്തിനു പ്രത്യേക അക്കൗണ്ട് ആയിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഉ​​​​യ​​​​ര്‍​​​​ന്ന ശ​​​​മ്ബ​​​​ളം വാ​​​​ങ്ങു​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ല്‍ നി​​​​ന്ന് കൂ​​​​ടു​​​​ത​​​​ല്‍ തു​​​​ക പി​​​​ടി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ്ലാ​​​​ബ് സ​​​​മ്ബ്ര​​​​ദാ​​​​യ​​​​മാ​​​​ണ് പ​​​​രി​​​​ഗ​​​​ണ​​​​നയില്‍. ല​​​​ക്ഷ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ല്‍ ശ​​​​മ്ബ​​​​ളം പ​​​​റ്റു​​​​ന്ന കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​മ്ബ​​​​ള​​​​ത്തി​​​​ല്‍ നി​​​​ന്ന് 50 ശ​​​​ത​​​​മാ​​​​നം പി​​​​ടി​​​​ച്ച​​ ശേ​​​​ഷമാകും കൈ​​​​മാ​​​​റു​​​​ക. ഇ​​​​ത്ത​​​​രം ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ല്‍ നി​​​​ന്ന് ര​​​​ണ്ടു മാ​​​​സം കൊ​​​​ണ്ട് സാ​​​​ല​​​​റി ച​​​​ല​​​​ഞ്ച് പൂര്‍​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​കും.

സാലറി ചാലഞ്ചില്‍ ഈ മാസം എത്രത്തോളം പേര്‍ സഹകരിക്കുന്നെന്നു വിലയിരുത്തിയ ശേഷം കുറവാണെങ്കില്‍ തെലങ്കാന മാതൃകയില്‍ ശമ്ബളം പിടിക്കുന്നതിനുള്ള ക൪ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യും.നിശ്ചിത ഗഡുക്കളായി ശമ്ബളം നല്‍കുന്നതിനു സ്വമേധയാ തീരുമാനിക്കാന്‍ ജീവനക്കാര്‍ക്കു സ്വാതന്ത്ര്യം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *