തലസ്ഥാനത്ത് വാഹന പരിശോധന ക‌ർശനമാക്കാൻ നിർദേശം

തിരുവനന്തപുരം- ഒരു കൊറോണ മരണം കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതകൾ തടയാൻ വാഹന പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കാൻ പൊലീസിന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ നിർദേശം നൽകി.

ആളുകൾ കൂട്ടം കൂടുന്നത് പൂർണ്ണമായും തടയും. സത്യവാങ്ങ്മൂലം ഇല്ലാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും. പല ജില്ലാ പൊലീസ് മേധാവിമാരും ഇന്നലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെന്ന വിലയിരുത്തലിനെത്തുടർന്നാണ്

നടപടികൾ കർശനമാക്കാനും തിക‌ഞ്ഞ ജാഗ്രത പുലർത്താനും നിർദേശമുണ്ടായത്. ഡി..ജി..പിയുടെ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് എല്ലായിടത്തും പൊലീസ് രാവിലെ തന്നെ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്.. സത്യവാങ്ങ് മൂലമില്ലാത്ത വാഹനങ്ങൾ കസ്റ്രഡിയിലെടുക്കും.

സാമൂഹ്യ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നിൽക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും പൊലീസിന് നിർദേശമുണ്ട്. ഇവിടങ്ങളിൽ ആളുകൾ തിക്കി തിരക്കാനോ കൂട്ടം കൂടാനോ അനുവദിക്കില്ല. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളും നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *