തബ്‌ലീഗ് മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 70 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 70 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നടപടികൾ നിരിക്ഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക സെൽ ആരംഭിച്ചു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 1100 വിദേശികളുടെ വീസ റദ്ദാക്കി കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ നടത്തുന്നത്. രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നിസാമുദ്ദീനിൽ എത്തി എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന വിവരം. 16 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അവിടെ തമ്പടിച്ചിരുന്നു. മരണപ്പെട്ടവർ ഉൾപ്പടെ ഇവിടെ ഉണ്ടായിരുന്നവരിൽ ഇതുവരെ 75 ഓളം പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. ഇതിൽ അൻപതോളം പേർ തമിഴ്‌നാട്ടിൽ മടങ്ങി എത്തിയവരാണ്. രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 400 ൽ അധികം ആളുകളുടെ പരിശോധനാ ഫലം ഇനി കിട്ടാനുണ്ട്. സമ്മേളനത്തിന് മലേഷ്യയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ എത്തിയ 800 പുരോഹിതരെ കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *