കോവിഡ്: ഇതു വരെ 38,748 പേർ മരിച്ചു

ന്യൂഡൽഹി:  ഇതുവരെ ആകെ 8,00,023 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇന്ന് പുതുതായി 15,026 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ലോകത്താകെ ഇതു വരെ 38,748 പേർ മരിച്ചുവെന്നാണ് കണക്ക്. ഇന്ന് 965 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,69,995 പേർ രോഗമുക്തരായി. 30,281 പേരുടെ ആരോഗ്യനില ആശങ്കാജനകമാണ്.

ഇറ്റലിയിലാണ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് – 11,591. ഇറ്റലിയിൽ 1,01,739 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. യുഎസിലാണ് എറ്റവുമധികം ആളുകൾക്ക് രോഗബാധയുള്ളത് – 1,64,359. പുതുതായി 515 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം – 3,173. സ്പെയിനിൽ 94,417 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. സ്പെയിനിലാണ് ഏറ്റവുമധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് – 6,461. ഇതുവരെ 8,189 പേർക്ക് ജീവൻ നഷ്ടമായി, ഇന്ന് 473 പേർ മരിച്ചു.

ചൈനയിൽ 81,518 പേരാണ് രോഗബാധിതർ. 79 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 3,305 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 5 പേർ മരിച്ചു. രോഗികളുടെ എണ്ണം അധിവേഗം വർധിച്ച മറ്റൊരു രാജ്യം ജർമനിയാണ്. ആകെ രോഗികൾ 67,051. ഇന്ന് 166 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 650 പേർ മരിച്ചു. ഇന്ന് 5 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽ ആകെ രോഗബാധിതർ 44,605. ഏറ്റവുമധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതിൽ രണ്ടാം സ്ഥാനത്ത് ഇറാനാണ് – 3110. ആകെ മരണങ്ങൾ 2898. ഇന്ന് 141 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫ്രാൻസിൽ 44,550 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 3,024 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ രോഗികളുടെ എണ്ണം 22,141. ആകെ മരണം 1408. ഇന്നത്തെ മരണനിരക്കിൽ രണ്ടാം സ്ഥാനത്ത് ബെൽജിയമാണ് – 192. ആകെ രോഗബാധിതർ 12,775. പുതുതായി 876 പേർക്ക് രോഗം സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *