ക്യൂബയില്‍ നിന്നുള്ള മരുന്ന്‌: ഡ്ര​ഗ് കണ്‍ട്രോളറുടെ അനുമതി തേടും

തിരുവനന്തപുരം : ക്യൂബയില്‍ നിന്നുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന കാര്യം ഇന്നത്തെ അവലോ​കന യോ​​ഗത്തില്‍ ചര്‍ച്ചയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ​ഡ്ര​ഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്. നമ്മുടെ പരിശോധന സംവിധാനങ്ങളും ഇനി വിപുലീകരണം വേണം. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും. എച്ച്‌ഐവി ബാധിതര്‍ക്കുള്ള മരുന്ന് കോവിഡ് രോ​ഗികള്‍ക്ക് നല്‍കുന്നത് ജില്ലാ ആശുപത്രികളില്‍ നിന്നാണ്. ഇനി മുതല്‍ താലൂക്കാശുപത്രിയിലും മരുന്ന് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *