സ്ഥിതി ഗുരുതരം: എന്ത് സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്ന് മുഖ്യമന്ത്രി

ഇന്ന് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 39 പേർക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. സ്ഥിതി ഗുരുതരമാണെന്നും എന്ത് സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത് കാസർകോഡ് ജില്ലയിലാണ്. 34 ആണ് കാസർകോട്ടുള്ള കൊറോണ രോഗ ബാധിതരുടെ എണ്ണം. ഇതോടൊപ്പം കണ്ണൂർ തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആളുകൾക്ക് വീതവും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 112 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ടത്തെ വാർത്താ സമ്മേളനത്തിലാണ്‌
ഇക്കാര്യം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *