ബോറിസ് ജോൺസന് മോദിയുടെ സ്നേഹസന്ദേശം

ന്യൂഡൽഹി : കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് സ്നേഹസന്ദേശവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ ഒരു പോരാളിയാണെന്നും ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും നരേന്ദ്ര മോദി ബോറിസ് ജോൺസനോടു പറഞ്ഞു. പൂർണ ആരോഗ്യവാനായിരിക്കാൻ പ്രാർഥിക്കുന്നു

ആരോഗ്യമുള്ള ഒരു യുകെയെ ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായും മോദി പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചുകൊണ്ടു ബോറിസ് ട്വീറ്റ് ചെയ്ത വിഡിയോയ്ക്കു മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. വെള്ളിയാഴ്ചയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ജോറിസ് ജോൺസന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്നു വ്യാഴാഴ്ച മുതൽ ബോറിസ് സ്വയം ക്വാറന്റീനിൽ ആയിരുന്നു.

വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടത്. തുടർന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക വസതിയിൽ ഇരുന്നുകൊണ്ടു വിഡിയോ കോൺഫറൻസിലൂടെ ചുമതലകൾ നിറവേറ്റുമെന്നും ബോറിസ് ജോൺസൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *