കോവിഡ് : സ്ഥിതി വിവരം ഇന്ന്

സ്ഥിതി വിവരം ഇന്ന്

27.03.2020

*ഇന്ന് ജില്ലയിൽ പുതുതായി 3,062 പേർ പുതുതായി രോഗനിരീക്ഷണത്തിലായി.
3 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 11024 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.
* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു 26 പേരെ ഡിസ്ചാർജ് ചെയ്തു
* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 27 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 3 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 9 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 7 പേരും എസ്.എ.റ്റി ആശുപത്രിയിൽ 9 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 101 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്

* ഇന്ന് 43 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 1222 സാമ്പിളുകളിൽ 943 പരിശോധനാഫലം ലഭിച്ചു, ഇന്ന് ലഭിച്ച 65 പരിശോധനാഫലവും നെഗറ്റീവാണ്. 235 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്
* ജില്ലയിൽ ഇന്ന് പോസിറ്റീവ് കേസുകളില്ല. നേരത്തെ പോസിറ്റീവായ മൂന്ന് പേർ മെഡിക്കൽ കോളേജ് ആശുപത്റിയിൽ ചികിത്‌സയിലുണ്ട്. സാമ്പിൾ തുടർ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഇറ്റലിക്കാരനായ വ്യക്തിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രത്യേക മുറിയിലും മറ്റ് രണ്ട് പേരെ വീടുകളിലും നിരീക്ഷണത്തിൽ വിട്ടു.
* ജില്ലയിലെ അഞ്ചാമത്തെ പോസിറ്റീവ് കേസുമായി അടുത്തിടപഴകിയ എല്ലാവരെയും കണ്ടെത്തി രോഗ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്
* കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 31 പേരെയും വിമൻസ് ഹോസ്റ്റലിൽ 40 പേരെയും ഐ എം ജി ഹോസ്റ്റലിൽ 36 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 15 എസ് യു റ്റി റോയൽ ആശുപത്രിയിൽ 12 പേരെയും താമസിപ്പിച്ചിട്ടുണ്ട്. പുല്ലുവിള ലിയോ തേർട്ടീന്ത് സ്കൂളിൽ 30 പേരെയും പൂവാർ എൽ.പി.സ്കൂളിൽ 102 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്

* അമരവിള, കോഴിവിള,ഉച്ചക്കട,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി 2520 വാഹനങ്ങളിലെ 4659 യാത്രക്കാരെ സ്ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന ഒരാളെ കണ്ടെത്തി.
‌*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 389 കാളുകളും ദിശ കാൾ സെന്ററിൽ 345 കാളുകളുമാണ് ഇന്ന് എത്തിയത്.
– .
*. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 16 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു.മാനസിക പിന്തുണ ആവശ്യമായ 564 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 6117 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്
* പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും വോളണ്ടിയർമാർക്കും പരിശീലനം നൽകി

*ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി 2665 ടീമുകൾ ഇന്ന് 9590 വീടുകൾ സന്ദർശിക്കുകയും ഹോം ക്വാറന്റൈനിലുള്ളവരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -11989

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -11024

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -101

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -3062

വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.

കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തി മാനസിക പ്രയാസങ്ങൾ നേരിട്ടാൽ 9846854844
എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗൺസലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും
രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങളുളളവർ എന്നിവരുമായി ഇടപഴകരുത്.

വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം
മദ്യപാന ആസക്തിയുള്ളവർ വിടുതൽ ലക്ഷണങ്ങൾ കാണിച്ചാൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *