ശ്രീകാര്യം സി.ഐക്കെതിരെ അന്വേഷണ ഉത്തരവ് ; പരാതി വ്യാജമെന്ന് ശ്രീകാര്യം പോലീസ്‌

തിരുവനന്തപുരം: തലസ്ഥാനത്ത് വഴിയാത്രക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ശ്രീകാര്യം സി.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.
സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഭാര്യയെ ജോലി സ്ഥലത്തെത്തിച്ച് തിരികെ വരുമ്പോള്‍ പൊലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എസ്. പി ഷാനവാസിനാണ് അന്വേഷണ ചുമതല.

അതേസമയം വാഹനപരിശോധനയ്ക്കിടെ സി.ഐ. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് അനുസരിക്കാതെ ഇയാള്‍ അനാവശ്യമായി തട്ടിക്കയറുകയാണ് ചെയ്തതെന്നും സ്‌റ്റേഷനില്‍വച്ച് ഇദ്ദേഹം ധിക്കാരപരമായും അപമര്യാദയോടും പോലിസുകാരോട് പെരുമാറിയതിനെ തുടര്‍ന്നാണ്സ്റ്റ ക്രൈം കേസെടുക്കാന്‍ നിര്‍ബന്ധിതമായതെന്നും ശ്രീകാര്യം പോലീസ് പറയുന്നു. കേസെടുക്കുമെന്ന്‌
ബോധ്യപ്പെട്ടതിനെ തുടര്‍ന്ന അദ്ദേഹം സ്റ്റേഷനില്‍ അനാവശ്യമായി വിളിച്ചുകൂവുകയും ഫോണിലൂടെ ഭാര്യയെയും കൂടാതെ ചാനലുകളേയും മറ്റും വിളിച്ചുകൂട്ടി പോലീസ് മര്‍ദ്ദിച്ചതായി ആരോപിക്കുകയുമായിരുന്നുവത്രെ. നിയമം നടപ്പിലാക്കിയ ഒരു ഉദ്യോഗസ്ഥനെതിരെ ഇത്തരം നടപടികള്‍ക്ക് പോയാല്‍ പോലീസിന്റെ ആത്മവിശ്വാസം ആയിരിക്കും നഷ്ടപ്പെടുക എന്നും ശ്രീകാര്യം പോലീസ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *