ലോക്ക്ഡൗണ്‍; മദ്യവിതരണത്തിന് ബദല്‍മാര്‍ഗം കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍മൂലം മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ച സാഹചര്യത്തില്‍ മദ്യവിതരണത്തിന് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണ്ടേി വരുമെന്ന് മുഖ്യമന്ത്രി. ഇക്കാര്യം എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അമിത മദ്യാസക്തര്‍ക്ക് ചികിത്സ നല്‍കുമെന്നും ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലഹരി വിമുക്തകേന്ദ്രങ്ങള്‍ക്കായി കത്തോലിക്കാ സഭ സ്ഥലങ്ങല്‍ വിട്ടുനല്‍കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബിവറേജസ് മദ്യവില്‍പ്പനശാലകളും കള്ളുഷാപ്പുകളും അടച്ചിടാന്‍ ന്ത്രിസഭ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് ഏപ്രില്‍ 14നുശേഷം തുറന്നാല്‍ മതിയെന്നാണ് തീരുമാനം.

മദ്യം ഓണ്‍ലൈനായി വില്ക്കുന്നതിന് നിയമവശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ യോഗം എക്‌സൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, അബ്കാരിച്ചട്ടം ഭേദഗതി അടക്കം വേണ്ടതിനാല്‍, അത് തത്കാലം പ്രായോഗികമല്ലെന്നായിരുന്നു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *