ത​ദ്ദേ​ശ വോ​ട്ട​ര്‍ ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​ര​ണം 31 ന് ​ശേ​ഷം

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നിരോധനാജ്ഞ നിലവില്‍ വന്നതോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ താത്കാലികമായി നിര്‍ത്തി വച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 31വ​രെ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഇ​ല​ക്‌ട്ര​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​റി​യി​ച്ചു.

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ മാര്‍ച്ച്‌ 27നും കാസര്‍ഗോഡ് ഏപ്രില്‍ ആറിനും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. വോ​ട്ട​ര്‍​പ​ട്ടി​ക സം​ബ​ന്ധി​ച്ച്‌ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച്‌ 31ന് ​ശേ​ഷം സ്ഥി​തി വി​ല​യി​രു​ത്തി അ​റി​യി​ക്കു​ന്ന​താ​ണ്.

Leave a Reply

Your email address will not be published. Required fields are marked *