തലസ്ഥാനത്ത് രണ്ട് ബിവറേജസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണയുണ്ടോയെന്ന സംശയത്തില്‍ തിരുവനന്തപുരത്ത് മറ്റൊരു ബിവറേജസ് ജീവനക്കാരന്‍ കൂടി നിരീക്ഷണത്തില്‍. നഗരപരിധിക്കുള്ളിലെ ബിവറേജിലെ ഒരു ജീവനക്കാരനാണ് പനി ബാധിച്ചത്. ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

പനി ബാധിച്ചതിനെത്തുടര്‍ന്ന് തലസ്ഥാനത്തെ ബിവറേജസിലെ ഒരു ജീവനക്കാരിയെ നേരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊറോണ ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സിയുവിലേക്ക് മാറ്റിയിരുന്നു. നിലവില്‍ യുവതിയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.

അതേസമയം, കൊറോണ വെറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. കാസര്‍കോട് ജില്ലയൊഴികെയുള്ള സംസ്ഥാനത്തെ ബിവ്‌റേജസുകള്‍ അടയ്‌ക്കില്ലെങ്കിലും നിയന്ത്രണമേര്‍പ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *