കൊറോണ: തിരുവനന്തപുരത്തും പത്തനംതിട്ടയിലും നിരോധനാജ്ഞ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും പത്തനംതിട്ടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷണന്‍ അറിയിച്ചു. പത്തനംതിട്ടയില്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ മാര്‍ച്ച്‌ 31 അര്‍ധരാത്രി വരെ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.

കൊറോണയ്‌ക്കെതിരേ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി തുടരുമ്ബോഴും ഒരുവിഭാഗം ജനങ്ങള്‍ സര്‍ക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ആരാധനാലയങ്ങള്‍, വിപണിസ്ഥലങ്ങള്‍, ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ ഒത്തുകൂടുന്ന സാഹചര്യം കണക്കിലെടുത്താണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കുന്നതെന്ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ ലംഘിച്ച്‌ പുറത്തിറങ്ങിയ പത്ത് പേര്‍ക്കെതിരേ ചൊവ്വാഴ്ച പോലീസ് കേസെടുത്തു. എറണാകുളത്തും അലപ്പുഴയിലും ചൊവ്വാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ ദിവസം തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *