അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളൊ​ഴി​കെ എ​ല്ലാം അ​ട​ച്ചി​ട​ണ​മെ​ന്ന് ഐ​എം​എ

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളൊ​ഴി​കെ എ​ല്ലാം തന്നെ അ​ട​ച്ചി​ട​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷന്‍ (ഐ​എം​എ) . ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സകള്‍ മാ​ത്ര​മേ ന​ട​ത്താ​വൂ എന്ന്‌ ഐ​എം​എയുടെ കേ​ര​ള ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു .

ആശുപത്രികളില്‍ ഒ​പി സേ​വ​നം നിര്‍ത്തിവെക്കണം . 18 വ​യ​സി​ന് താ​ഴെ​യു​ള​ള​വ​രും പ്രാ​യ​മാ​യ​വ​രും ആ​ശു​പ​ത്രികളില്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്ത​രു​ത്. ഡോ​ക്ട​ര്‍​മാ​ര്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ നിര്‍ത്തിവെക്കണം . വീ​ടു​ക​ളി​ലെ​യും ക്ലി​നി​ക്കി​ലെ​യും പ​രി​ശോ​ധ​ന ഡോ​ക്ട​ര്‍​മാ​ര്‍ നിര്‍ത്തിവെക്കണം . കാ​ഷ്വാ​ലി​റ്റി മാ​ത്രം പ്ര​വ​ര്‍​ത്തി​പ്പി​ച്ച്‌ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ ആ​ശു​പ​ത്രി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *