നിയന്ത്രണം കടുപ്പിക്കുന്നു; 415 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, മരണം ഏഴായി

ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രണം കടുപ്പിക്കുന്നു. രാജ്യത്ത് ഇതുവരെ 415 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയില്‍ മരണം ഏഴായി. ഞായറാഴ്ച്ച മാത്രം മരിച്ചത് 3 പേര്‍. രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിനാല്‍ രാജ്യം കടുത്ത നിയന്ത്രണങ്ങളിലാണ്. രാജ്യത്ത് 9 സംസ്ഥാനങ്ങള്‍ അടച്ചിടും. രാജസ്ഥാന്‍, തെലുങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും.കേന്ദ്ര ഭരണ പ്രദേശമായ ലഡാക്, ഛത്തീസ്ഗഡ്, ജമ്മു-കാശ്മീര്‍ എന്നിവയും അടച്ചിടും.

മഹാരാഷ്ട്രയില്‍ സംസ്ഥാനത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശിലെ 16 നഗരങ്ങള്‍ ഈ മാസം 25 വരെ അടച്ചിടും. കര്‍ണാടകത്തിലെ 10 ജില്ലകളും അടച്ചിടും. പൂനെയില്‍ മാര്‍ച്ച്‌ 31 വരെ ജനതാ കര്‍ഫ്യു തുടരും. അതേസമയം, സുപ്രീം കോടതി ഭാഗികമായി അടച്ചു. അടിയന്തിര കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തും. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കിയേക്കും.

ഡല്‍ഹിയില്‍ നിന്നുമുള്ള അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തി. രാജ്യത്തെ ഊബര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *