സംസ്ഥാനത്ത് നടന്നു വരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നു വരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ പരീക്ഷകൾ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ല. പരീക്ഷകൾ മാറ്റിവയ്ക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗവും തീരുമാനിച്ചിരുന്നു. പ്ലസ് വൺ, വി.എച്ച്.എസ്.ഇ, എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകളും നേരത്തേ തീരുമാനിച്ച ടൈം ടേബിൾ പ്രകാരം നടക്കും.

അതേസമയം , സംസ്ഥാനത്ത് സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവച്ചിണ്ട്. സി.ബി.എസ്.ഇ, എൻജിനീയറിംഗ്, ഐ.ഐ.ടി പരീക്ഷകളടക്കം ഈ മാസം 19 മുതൽ 31 വരെ മാറ്റിവയ്ക്കണമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *