കൊറോണ പ്രതിരോധം: യു.ഡി.എഫ് ഉന്നതാധികാരസമിതിയോഗം ഇന്ന്‌

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ തുടർ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് ഉന്നതാധികാരസമിതിയോഗം ഇന്ന്‌ ചേരുന്നു.
സർക്കാരിനൊപ്പം രോഗപ്രതിരോധത്തിൽ യു.ഡി.എഫും കൈകോർക്കും.എന്നാൽ ,എല്ലാ ആൾക്കൂട്ടങ്ങളെയും നിയന്ത്രിക്കാൻ നിർദ്ദേശിച്ച സർക്കാർ മദ്യശാലകൾ അടച്ചിടാൻ തയാറാകാത്തതിനെ ശക്തമായി നേരിടാൻ യോഗം തീരുമാനിക്കും.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കന്റോൺമെന്റ് ഹൗസിലാണ് യോഗം. കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ തീരുമാനത്തിനാണ് യോഗം നിശ്ചയിച്ചിരുന്നത് . എന്നാൽ, കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ അനിശ്ചിതത്വത്തിലായ സ്ഥിതിക്ക് കുട്ടനാട് പ്രശ്നം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് വാദം.

 

Leave a Reply

Your email address will not be published. Required fields are marked *