സംസ്ഥാനത്ത് കോവിഡ്19 രോഗികളുടെ എണ്ണം 25 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദുബായില്‍ നിന്നെത്തി കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തിക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാളെ കാസര്‍കോട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.

സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 31,173 പേരാണ്. ഇതില്‍ 30,936 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ്. 64 പേരെ വ്യാഴാഴ്ച പുതുതായി ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. 6,103 പേര്‍ വ്യാഴാഴ്ച പുതുതായി നിരീക്ഷണത്തിലുണ്ട്. 5,155 പേരെ രോഗബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2,921 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ ഫലം ലഭിച്ച 2,342 എണ്ണത്തിന് രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *