റദ്ദാക്കിയ തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 100 ശതമാനം തുകയും മടക്കിനല്‍കും

ന്യൂഡല്‍ഹി: കേരളത്തിലൂടെ ഓടുന്ന ഏഴെണ്ണമുള്‍പ്പെടെ 84 തീവണ്ടികള്‍കൂടി റദ്ദാക്കിയതോടെ കൊറോണയുടെ പശ്ചാത്തലത്തില്‍ ആകെ റദ്ദാക്കിയ തീവണ്ടികളുടെ എണ്ണം 155 ആയി. റദ്ദാക്കിയവയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരില്‍നിന്ന് റദ്ദാക്കല്‍ നിരക്ക് ഈടാക്കില്ല. ടിക്കറ്റ് തുക 100 ശതമാനവും തിരിച്ചുനല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

മുംബൈ-അഹമ്മദാബാദ്, ന്യൂഡല്‍ഹി-ലഖ്‌നൗ എന്നീ റൂട്ടുകളില്‍ ഓടുന്ന തേജസ്സ് തീവണ്ടികള്‍, ഇന്ദോര്‍-വാരാണസി ഹംസഫര്‍ എക്സ്‌പ്രസ്, വിനോദസഞ്ചാര തീവണ്ടികളായ മഹാരാജ, ബുദ്ധ, ഭാരത് ദര്‍ശന്‍ എന്നിവ കഴിഞ്ഞദിവസങ്ങളില്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.

കൊല്ലം-പുനലൂര്‍ റൂട്ടിലോടുന്ന രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍, ചെങ്കോട്ട-കൊല്ലം പാസഞ്ചര്‍ തീവണ്ടി, എറണാകുളം-ഹൈദരാബാദ് പ്രതിവാര എക്സ്പ്രസ്, എറണാകുളത്തുനിന്ന് രാമേശ്വരം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക തീവണ്ടികള്‍, കോയമ്ബത്തൂരില്‍നിന്ന് ഷൊര്‍ണൂര്‍, മംഗലാപുരം വഴി ജബല്‍പുരിലേക്കുള്ള പ്രത്യേക തീവണ്ടികളും റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *