കൊറോണ: സംസ്ഥാന സര്‍ക്കാര്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍
20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.

ഒരാള്‍ക്ക് കൂടി ഇന്നലെ കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ആകെ രോഗബാധിതരുടെ എണ്ണം 25 ആകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. മാസ്കുകളും സാനിറ്റൈസറുകളും കൂടുതലായി ഉത്പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

വൈറസ് ബാധിച്ച മൂന്നു പേര്‍ നേരത്തെ തന്നെ രോഗവിമുക്തരായിരുന്നു. ദുബായില്‍ നിന്നും കേരളത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശിക്കാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാരിന്‍റെ നടപടി. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ വരുന്ന ചെറിയ പിഴവ് പോലും സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് ഇന്നലെ അദ്ദേഹം പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *