ഡല്‍ഹി കലാപം: ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടയില്‍ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട കേസില്‍ ഒരാളെകൂടി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സല്‍മാന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു.

കേസില്‍ നേരത്തെ ആം ആദ്മി കൗണ്‍സിലറായ താഹിര്‍ ഹുസൈനേയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആരോപണ വിധേയനായതിന് പിന്നാലെ താഹിറിനെ എഎപി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *