നെടുമ്പാശേരിയിൽ പരിശോധന നടത്തിയ 18 യാത്രക്കാർക്ക് കൊറോണ രോഗ ലക്ഷണങ്ങൾ

കൊച്ചി: കൊവിഡ് 19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് പരിശോധിച്ച യാത്രക്കാരിൽ 18 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. പരിശോധിച്ച 3135 യാത്രക്കാരിൽ 18 പേർക്കാണ് രോഗലക്ഷണങ്ങൾ ഉള്ളതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

രോഗലക്ഷണങ്ങൾ കണ്ടെത്തിയവരിൽ ആറുപേർ ഇറ്റലിയിൽ നിന്ന് വന്നവരും നാലുപേർ ദക്ഷിണ കൊറിയയിൽ നിന്ന് വന്നവരുമാണ്. അതേസമയം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഒരു മാസത്തേക്ക് ലുലു ഭക്ഷണം സ്പോൺസർ ചെയ്‍തതായും കളക്ടർ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച മൂന്നുവയുസള്ള കുട്ടിയുടെ പിതാവുമായി സമ്പർക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *