ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിച്ചു

ധര്‍മശാല: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരം മഴ കാരണം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ധര്‍മശാലയിലെ എച്ച്‌.പി.സി.എ സ്റ്റേഡിയത്തില്‍ രാവിലെ മഴമാറി നിന്നെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം വീണ്ടും മഴ പെയ്യുകയായിരുന്നു.

മഴ തുടര്‍ന്നതോടെ രണ്ടു തവണ ഗ്രൗണ്ട് പരിശോധിച്ച അമ്ബയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 6.30-ന് മുമ്ബ് മൈതാനം സജ്ജമാക്കി 20 ഓവര്‍ മത്സരമെങ്കിലും നടത്താമെന്ന പ്രതീക്ഷ മഴ കനത്തതോടെ ഇല്ലാതാകുകയായിരുന്നു.

എച്ച്‌.പി.സി.എ സ്റ്റേഡിയത്തില്‍ ബുധനാഴ്ച വൈകീട്ടും രാത്രിയും മഴ പെയ്തിരുന്നു. രാവിലെ ഔട്ട്ഫീല്‍ഡിലെ നനവ് കാരണം മത്സരം വൈകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വീണ്ടും മഴയെത്തിയതോടെ മത്സരം പ്രതിസന്ധിയിലാകുകയായിരുന്നു. ബുധനാഴ്ച ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനുശേഷവും മഴ പെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *