കന്‍ഡോന്‍മെന്‍റ് എസ്‌ഐ എം.സുരേഷ് കുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പിഴയായി പിരിച്ചെടുത്ത പണം മോഷ്ടിച്ച കന്‍ഡോന്‍മെന്‍റ് എസ്‌ഐ എം.സുരേഷ് കുമാറിനെതിരെ കേസെടുത്തു. വ്യാജരേഖ, പണം തട്ടല്‍ വിശ്വാസ വഞ്ചന എന്നിങ്ങനെ ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് എസ്‌ഐക്കെതിരെ കേസെടുത്തു.വിവിധ നിയമലംഘനങ്ങളില്‍ പിഴയായി കിട്ടിയ 25000രൂപയാണ് എസ്‌ഐ തട്ടിയെടുത്തത്.

വിവിധ നിയമലംഘനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും പിരിച്ച പണമാണ് എസ്‌ഐ തട്ടിയെടുത്ത്. രേഖകള്‍ കൃത്രിമം നടത്തിയാണ് 25000രൂപ കൈക്കലാക്കിയത്. എസ്‌ഐ സുരേഷ് കുമാറിനെ പണം തട്ടലിനെ കുറിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സിഐ അനില്‍കുമാര്‍ രേഖകള്‍ പരിശോധിച്ചു.

എസ്‌ഐയുടെ മോഷണം കണ്ടെത്തിയ സിഐ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സുരേഷ് കുമാറിനെ സസ്പെന്‍റ് ചെയ്ത കമ്മീഷണര്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *