കേരളത്തില്‍ മൂന്നിടത്ത് കൊറോണ വൈറസ് പരിശോധിക്കാം

ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് 19) പരിശോധനയ്ക്കു സ‍ജ്ജമായി ഉള്ളത് കേരളത്തിലെ മൂന്ന് എണ്ണം ഉൾപ്പെടെ 52 ലാബുകൾ. ഏറ്റവും കൂടുതൽ പരിശോധന കേന്ദ്രങ്ങൾ ഉള്ളത് കർണാടകയിലാണ്, അഞ്ച് എണ്ണം. തിരുവനന്തപുരം മെ‍ഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്, ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് എന്നിവയാണ് കേരളത്തിലെ പരിശോധനാ കേന്ദ്രങ്ങൾ.

കൂടാതെ, രാജ്യത്ത് കോവിഡ്–19 നിർണയത്തിനു സാംപിൾ ശേഖരിക്കാൻ സഹായിക്കുന്ന 57 ലബോറട്ടറികള്‍ ഉണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. കേരളത്തിൽ തൃശൂരിലെ മെഡിക്കൽ കോളജ് ആണ് സാംപിൾ ശേഖരണത്തിനു സഹായിക്കുന്നത്. ഇന്ത്യയിൽ തിങ്കളാഴ്ച വരെ 5066 സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ 43 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ആറ് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *