എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പരീക്ഷകള്‍ ഇന്നു മുതല്‍

തിരുവനന്തപുരം: 13.7 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഹാളുകളിലേക്ക്. പരീക്ഷാ നടത്തിപ്പിനു തടസ്സമാകും വിധം വിദ്യാര്‍ത്ഥികള്‍ക്കു കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു അറിയിച്ചു. ആദ്യമായാണ് മൂന്ന് പരീക്ഷകളും രാവിലെ ഒരേ സമയത്തു നടക്കുന്നത്.

എല്ലാ സ്‌കൂളുകള്‍ക്കും കൊറോണ ജാഗ്രതാ നിര്‍ദേശമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ പ്രത്യേകം ജാഗ്രത പാലിക്കും. ഒന്‍പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടാകുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *