ബി.ജെ.പി. കോര്‍ കമ്മിറ്റിയിലേക്ക് എ.എന്‍. രാധാകൃഷ്ണനെ ഉള്‍പ്പെടുത്തി

കൊച്ചി: ബി.ജെ.പി. കോര്‍ കമ്മിറ്റിയിലേക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെ ഉള്‍പ്പെടുത്തി. കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി നടക്കുന്ന കോര്‍ കമ്മിറ്റിയോഗത്തില്‍ എ.എന്‍. രാധകൃഷ്ണനേയും വിളിച്ചിട്ടുണ്ട്.

സംസ്ഥാന ഭാരവാഹികളില്‍ പ്രസിഡന്റിനെക്കൂടാതെ ജനറല്‍ സെക്രട്ടറിമാര്‍ മാത്രമാണ് കോര്‍-കമ്മിറ്റിയില്‍ പങ്കെടുക്കാറുള്ളത്. കൃഷ്ണദാസ് പക്ഷത്തുനിന്ന് എം.ടി. രമേശ് മാത്രമാണ് ജനറല്‍ സെക്രട്ടറി. ഭാരവാഹി പട്ടികയില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം കൃഷ്ണദാസ് പക്ഷം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. കൃഷ്ണദാസ് പക്ഷത്തിന്റെ അതൃപ്തി കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് രാധാകൃഷ്ണനെ കോര്‍-കമ്മിറ്റിയില്‍ അവസാന നിമിഷം ഉള്‍പ്പെടുത്തിയത്.

വനിതാനേതാവായ ശോഭാ സുരേന്ദ്രനെ കോര്‍-കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ കോര്‍-കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം ഇല്ലാതായി. ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ശോഭാ സുരേന്ദ്രനുവേണ്ടി സമ്മര്‍ദം ചെലുത്താന്‍ ആരും ഇല്ലാത്ത സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *