പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ പുതിയ തീരുമാനം. ഒരു ദിവസം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാമെന്നാണ് പുതിയ പ്രഖ്യാപനം. വനിതാദിനമായ ഈ ഞായറാഴ്ച തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി മാറ്റിവച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു

ഒരുദിവസത്തേക്ക് നരേന്ദ്രമോദിയുടെ സോഷ്യല്‍മീഡിയയെ കൈക്കാലാക്കാന്‍ അവസരം എന്ന ബാനറുമായാണ് മോദിയുടെ ട്വീറ്റ്. കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാം. SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്റ്റോറികള്‍ പോസ്റ്റ് ചെയ്യേണ്ടത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മോദിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ‘കൈകാര്യം’ചെയ്യാം എന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *