ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: ഭക്തര്‍ക്ക് ശുചിത്വമില്ലാത്തതും മായം ചേര്‍ത്തതുമായ ഭക്ഷണം വില്‍ക്കുന്നത് തടയുന്നതിനായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. നഗരത്തിലുടനീളമുള്ള ക്ഷേത്രപരിസരത്തും മറ്റ് ഭക്ഷണശാലകളിലും ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് പതിവായി പരിശോധന നടത്തിവരികയാണ്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്‌ 3 വരെ വൈകുന്നേരം 5 നും 10 നും ഇടയില്‍ നടത്തിയ റെയ്ഡിനിടെ 200 ലധികം ഭക്ഷണശാലകള്‍ ഏഴ് നൈറ്റ് സ്ക്വാഡുകള്‍ പരിശോധിച്ചു.

ഗുരുതര നിയമലംഘനം നടത്തിയ ഇരുപത് ഹോട്ടലുകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസും, 116 ഹോട്ടലുകള്‍ക്ക് തിരുത്തല്‍ നോട്ടീസുകളും, താല്‍ക്കാലിക അടയ്ക്കല്‍ നോട്ടീസുകളും നല്‍കി. ഉത്സവത്തിനായി എത്തുന്ന ഭക്തര്‍ക്ക് സുരക്ഷിതമായ കുടിവെള്ളവും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്. മലിനമായ ഭക്ഷണത്തിന്റെ വില്‍പ്പനയും ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കലും പരിശോധിക്കുന്നതിന് ഏഴ് സ്ക്വാഡുകള്‍ ഉള്‍പ്പെടെ ഒരു പ്രത്യേക ഭക്ഷ്യ സുരക്ഷാ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ടീം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്നും തിരുവനന്തപുരം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അലക്സ് കെ ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *