അരൂജ സ്കൂളിലെ 29 വിദ്യാർത്ഥികൾക്ക് പത്താം ക്ളാസ് പരീക്ഷ എഴുതാൻ ഉപാധികളോടെ അനുമതി

കൊച്ചി: അരൂജ സ്കൂളിലെ 29 വിദ്യാർത്ഥികൾക്ക് പത്താം ക്ളാസ് പരീക്ഷ എഴുതാൻ ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. ഇനിയുള്ള മൂന്ന് പരീക്ഷകൾ എഴുതാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇതുപ്രകാരം മാർച്ച് 4,​14,​18 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ വിദ്യാർത്ഥികൾക്ക് എഴുതാം.

പരീക്ഷ എഴുതാൻ അനുമതി നൽകിയെങ്കിലും കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവിയെക്കരുതിയാണ് ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. അരൂജ സ്കൂളിന് സി.ബി.എസ്.സി മാനദണ്ഡപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് സി.ബി.എസ്.സി അധികൃതർ കോടതിയെ അറിയിച്ചു.

സി.ബി.എസ്.ഇ അംഗീകാരമി​ല്ലെന്നതു മറച്ചുവച്ച് 29 വിദ്യാർത്ഥികൾക്ക് പത്താം ക്ളാസ് പരീക്ഷ എഴുതാൻ അവസരം നിഷേധിച്ച് വഞ്ചിച്ചെന്ന കേസിൽ അരുജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂൾ നടത്തിപ്പുകാരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *