കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ല: ഉമ്മന്‍ചാണ്ടി

കോട്ടയം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. കുട്ടനാട് കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ്, ഘടക കക്ഷികളുടെ സീറ്റ് തിരിച്ചെടുക്കുന്ന രീതി കോണ്‍ഗ്രസിനില്ല. പാര്‍ട്ടിയിലുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗക്കാര്‍ക്കും യോജിച്ച സ്ഥാനാര്‍ഥിയുണ്ടാകണം. അതിനാല്‍ ഈകാര്യം ഇരുവിഭാഗത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു.

കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് കേരളകോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. അതേസമയം കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിന് ഉപാധിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മുന്നോട്ട് വന്നിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പകരം മൂവാറ്റുപുഴ സീറ്റ് വിട്ട് കിട്ടണമെന്നാണ് ജോസഫ് വിഭാഗം മുന്നോട്ടുവച്ച ഉപാധി.

Leave a Reply

Your email address will not be published. Required fields are marked *