1.1 കിലോ കഞ്ചാവുമായി രണ്ടുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട: 1.1 കിലോ കഞ്ചാവുമായി രണ്ടുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .അരുവിത്തുറ മന്തക്കുന്ന് സ്വദേശികളായ തന്‍സിം കബീര്‍ (21), ഹുസൈന്‍ നൗഷാദ് (23) എന്നിവരാണ് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത് . വെള്ളിയാഴ്ച രാത്രി അരുവിത്തുറ വല്യച്ചന്‍മല ഭാഗത്ത് വെച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് തടഞ്ഞ് പിടികൂടുകയായിരുന്നു .

തമിഴ്‌നാട്ടില്‍നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും നല്‍കുകയാണ് ഇവരുടെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു . കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്തു. കഞ്ചാവ് കുഴിച്ചിടുന്നതായി സംശയം തോന്നിയ പോലീസ് പ്രതികളുടെ വീടിന് സമീപം ഡോഗ് സ്‌ക്വാഡിനെ എത്തിച്ച്‌ പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *