യുവതി ഓട്ടോയില്‍ പ്രസവിച്ചു

എറണാകുളം:ആശുപത്രിയിലേക്കു പോകുന്നതിനിടയില്‍ ​യുവതി ഓട്ടോയില്‍ പ്രസവിച്ചു. പോങ്ങന്‍ചുവട് ആദിവാസി കോളനിയിലെ സതീഷിന്റെ ഭാര്യ മാളുവാണ് ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വടാട്ടുപാറയിലെ മെഡിക്കല്‍ ക്യാംപില്‍ നിന്ന് നഴ്സുമാര്‍ എത്തി പ്രഥമശുശ്രൂഷ നല്‍കി. പിന്നീട് മാളുവിനെയും കുഞ്ഞിനെയും ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ ശാന്തയും ഭര്‍ത്താവ് സതീഷും സഹോദരിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ എത്തണമെന്നു പറഞ്ഞിരുന്നെങ്കിലും ഇവര്‍ എത്തിയില്ല.

ഇടമലയാറില്‍ നിന്നു പോങ്ങന്‍ചുവട് കോളനിയിലേക്കു പോകുന്ന ഏഴ് കിലോമീറ്റര്‍ വനപാതയിലുള്ള വൈശാലി ഗുഹയില്‍ വച്ചാണ് മാളു പ്രസവിച്ചത്. രാത്രികാലങ്ങളില്‍ ഈ മേഖലയില്‍ കാട്ടാനകള്‍ പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *