വെടിയുണ്ട: സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ കേസ് എടുക്കാനാകില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതിയുടെ നടപടി.

പൊലീസിനെതിരായ കേസിൽ പൊലീസ് തന്നെ അന്വേഷണം നടത്തുന്നത് കാര്യക്ഷമവും നീതിയുക്തവുമാകില്ലെന്നു ചൂണ്ടിക്കാണിച്ച് പൊതു പ്രവർത്തകനായ ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കേരള പൊലീസിനുള്ളതെന്നും പ്രതികളെ പിടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *