ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
വളാഞ്ചേരി: വളാഞ്ചേരിയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയില്‍. വെങ്ങാട് സ്വദേശി മമ്മാറന്‍ വീട്ടില്‍ ജലീല്‍ (29) ആണ് വളാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പിടിയിലായത്.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ 500 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെപിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. നേരത്തെ രണ്ടു കിലോ കഞ്ചാവുമായി ഇയാള്‍ ഗോപാലപുരം ചെക്ക് പോസ്റ്റില്‍ പാലക്കാട് എക്സൈസിന്റെ പിടിയിലായിരുന്നു.