വനിതാക്ഷേമത്തിന് 28,600 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ വനിതകളുടെ ക്ഷേമത്തിന്​ കേന്ദ്രബജറ്റില്‍ 28,600 കോടി രൂപ പ്രഖ്യാപിച്ച്‌​ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗര്‍ഭിണികളായ സ്​ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേക പദ്ധതികള്‍ ​കൊണ്ടുവരും.

പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറു ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക്​ സ്മാര്‍ട് ഫോണ്‍ നല്‍കും.

പോഷകാഹാരം, ചികിത്സ എന്നിവ ഉറപ്പുവരുത്തി മാതൃ മരണ നിരക്ക് കുറക്കും. ഇതിനായി ആറുമാസത്തിനുള്ളില്‍ പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിക്കും.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി​ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ’ പദ്ധതി വന്‍ വിജയമാണെന്ന്​ മന്ത്രി പറഞ്ഞു​. പദ്ധതി പ്രകാരം സ്​കൂളുകളില്‍ പ്രവേശനം നേടിയ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്. സ്​കൂള്‍ പ്രാഥമിക തലങ്ങളില്‍ 94.32 ശതമാനം പെണ്‍കുട്ടികള്‍ പ്രവേശനം നേടി. ദ്വിതീയ തലത്തില്‍ 81.32 ശതമാനവും ഉന്നത വിദ്യാഭ്യാസത്തിന്​ 59.7 ശതമാനം പെണ്‍കുട്ടികളും പ്രവേശനം നേടിയെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *