സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി നടപ്പിലാക്കും

ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം ഉടന്‍ രൂപീകരിക്കും. കൂടാതെ, വിദ്യഭ്യാസ മേഖലക്ക് 99300 കോടി അനുവദിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപത്തിന് സാധ്യത തേടും.

ഡിഗ്രി തലത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കും. രാജ്യത്തെ 150 സര്‍വകലാശാലകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും.

വിദ്യാഭ്യാസ മേഘലയ്ക്ക് 99300 കോടി, നൈപുണ്യ വികസനത്തിന് 30000 കോടിയാണ് ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പോലീസ്, ഫോറന്‍സിക് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും. പഠനം കഴിഞ്ഞിറങ്ങിയ എഞ്ചിനീയര്‍മാര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നടത്താനുള്ള സൗകര്യം ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *