വരുമാനവും വാങ്ങൽ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുന്നു. വരുമാനവും വാങ്ങൽ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ബഡ്ജറ്റ് അവതണരത്തിലേക്ക് കടക്കും മുന്‍പ് അന്തരിച്ച മുന്‍ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്മരിച്ചു. ജി.എസ്.ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

  • ആറ് ലക്ഷം അങ്കണവാടി ജീവനക്കാർക്ക് മൊബെെൽഫോൺ
  • വനിതാ ക്ഷേമത്തിന് 28,​600 കോടി
  • ഭാരത് നെറ്റ് എന്ന പേരിൽ ഒപ്‌റ്റിക്കൽ കേബിൾ ശൃംഖല
  • 2024നു മുമ്പ് 6000 കി.മീ ദേശീയപാത
  • ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം
  • വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ട്രെയിനുകൾ
  • ദേശീയ വാതക ഗ്രിഡ് വികസിപ്പിക്കും
  • 100 പുതിയ വിമാനത്താവളങ്ങൾ
  • എല്ലാ ജില്ലകളേയും ഒരു കയറ്റുമതി കേന്ദ്രമാക്കും
  • വ്യവസായ മേഖലയ്ക്കായി 27,​300 കോടി
  • അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ.
  • ടെക്സ്റ്റെെൽസ് മിഷന് 1,​480 കോടി
  • മൊബെെൽഫോൺ നിർമാണത്തിന് പ്രത്യേക പരിഗണന
  • പുതിയ വിദ്യാഭ്യാസ നയം ഉടൻ.
  • 2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വർദ്ധിപ്പിക്കും
  • ദേശീയ പോലീസ് സര്‍വകലാശാല രൂപീകരിക്കും
  • സ്വച്ഛ്ഭാരതിന് 12,​300 കോടി
  • 112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ
  • ആരോഗ്യമേഖലയ്ക്ക് 69,​000 കോടി
  • മിഷൻ ഇന്ദ്രധനുഷ് വിപുലീകരിച്ചു.
  • കർഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. കാർഷിക മേഖലയ്ക്കായി 16 കർമ്മ പദ്ധതി. കിസാൻ ക്രെഡിറ്റ് കാർഡുകൾ.
  • തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും.
  • 2022-23 കാലഘട്ടത്തില്‍ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും.
  • ജി.എസ്.ടി ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കാരം.
  • സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തം. ജി.എസ്‌.ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം നാൽപതു കോടി കവിഞ്ഞു.
  • വിദേശ നിക്ഷേപം കഴിഞ്ഞ അ‌ഞ്ച് വർഷത്തിനിടെ ഗണ്യമായി വർദ്ധിച്ചു.
  • 16 ലക്ഷം പുതിയ നികുതിദായകരുണ്ടായി.
  • കിട്ടാക്കടത്തിൽ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി.

ഇത്തവണയും പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ബഡ്ജറ്റ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തിയിരുന്നു. ‘എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വളര്‍ച്ച എന്നതിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. രാജ്യത്തെല്ലായിടത്ത് നിന്നും ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും ഗുണകരമാകുമെന്ന ബഡ്ജറ്റാകും’. ബഡ്ജറ്റവതരണത്തിന് മുമ്പായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *